നടൻ മാധവന്റെ ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ എന്ന സിനിമയെ സൂപ്പർ സ്റ്റാർ രജനീകാന്ത് അഭിനന്ദിച്ചു. ‘റോക്കട്രി’ – തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ്. പ്രത്യേകിച്ച് യുവാക്കൾ’ എന്നാണ് രജനികാന്ത് തമിഴിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ വികസനത്തിനായി നിരവധി ത്യാഗങ്ങൾ ചെയ്ത ചെയ്ത പത്മഭൂഷൺ നമ്പി നാരായണന്റെ ചരിത്രം വളരെ യാഥാർത്ഥ്യബോധത്തോടെയാണ് നടൻ മാധവൻ ഒരുക്കിയിരിക്കുന്നതെന്ന് രജനികാന്ത് അഭിനന്ദിക്കുന്നു.
റോക്കട്രി എന്ന ചിത്രത്തിന്റെ ആഗോള റിലീസ് ജൂലൈ ഒന്നിനായിരുന്നു. നമ്പി നാരായണന്റെ ജീവിത കഥ ആസ്‌പദമാക്കി ആര്‍ മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണന്റെ വേഷത്തിൽ എത്തിയത്.
റിലീസിന് മുൻപ് ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിച്ച് വലിയ പ്രശംസ നേടിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.
ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലിംസും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സും ചേർന്നാണ് ചിത്രം റിലീസ് ചെയ്തത്.
ചിത്രം സംവിധാനം ചെയ്തതും മാധവന്‍ തന്നെ. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവായിരിക്കുന്നത്.
വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ സുപ്രധാനമായ 27 മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. ആറ് രാജ്യങ്ങളിലധികം ചിത്രീകരണം നടന്നു.
സിമ്രാന്‍ ആണ് മാധവന്റെ നായിക. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഈ ജോഡി സിനിമയില്‍ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ആണ് കോ ഡയറക്ടർ. ക്യാമറ ശ്രീഷ റായ്, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.