സൗദി കിരീടാവകാശിയും ഇന്ത്യൻ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

Date:

Share post:

ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും ഔദ്യോഗിക സന്ദർശനത്തിനുമായി ഇന്ത്യയിൽ എത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച.

അതേസമയം ഈ കൂടിക്കാഴ്ച്ചയിലൂടെ ഇരു രാജ്യങ്ങളുടെയും ബന്ധത്തിൽ പുതിയ അധ്യായം തുറക്കുകയാണെന്ന് മോദി പ്രതികരിച്ചു. ഉഭയകക്ഷി ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും പ്രതിരോധ സഹകരണവും ചർച്ചയായതായാണ് റിപ്പോർട്ട്‌. കൂടാതെ ഇരുവരുടെയും അധ്യക്ഷതയിൽ ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്‍റെ (എസ്.പി.സി) പ്രഥമ യോഗം ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2019ൽ മോദിയുടെ റിയാദ് സന്ദർശനത്തിനിടെയായിരുന്നു എസ്.പി.സി രൂപവത്കരിച്ചത്.

രാഷ്ട്രപതി ഭവനിലെത്തിയപ്പോൾ സൗദി കിരീടാവകാശിക്ക് ആചാരപരമായ വരവേൽപ് നൽകിയിരുന്നു. രാഷ്ട്രപതി ദൗപതി മുർമുവും പ്രധാനമന്ത്രിയും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കൂടാതെ വിജയകരമായി ജി20 അധ്യക്ഷ പദവി വഹിച്ചതിന് അദ്ദേഹം ഇന്ത്യയെ അഭിനന്ദിക്കുകയും ചെയ്തു. ഇരു രാജ്യങ്ങൾക്കും ജി20 രാജ്യങ്ങൾക്കും ലോകത്തിന് മുഴുവനും ഗുണം ചെയ്യുന്ന നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയത്. ഇതിന് ഇന്ത്യയെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങളുടെയും ഭാവിക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും സൗദി കിരീടാവകാശി പ്രസ്താവനയിലൂടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....