ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയ്ക്കും ഭാര്യ സഞ്ജന ഗണേശനും ആൺകുഞ്ഞ് പിറന്നു. അംഗദ് ജസ്പ്രീത് ബുംറ എന്നാണ് കുഞ്ഞിന് ഇരുവരും നൽകിയ പേര്. സോഷ്യൽ മീഡിയയിലൂടെ ബുംറ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. 2021 മാർച്ച് 14-നായിരുന്നു ഇരുവരുടെയും വിവാഹം.
ഏഷ്യാ കപ്പ് ടൂർണമെന്റിനായി ശ്രീലങ്കയിലായിരുന്ന ബുംറ ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. പരിക്ക് മൂലം ദീർഘനാൾ ടീമിന് പുറത്തായിരുന്ന ബുംറ അയർലൻഡ് പര്യടനത്തിലാണ് ടീമിലേയ്ക്ക് തിരികെയെത്തിയത്. നേപ്പാളിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിൽ താരം പങ്കെടുക്കില്ല. ബുംറയ്ക്ക് പകരം മുഹമ്മദ് ഷമിയാണ് ഇന്ന് കളിക്കുക.