ഒമാനിൽ 2,700-ൽപരം വിദേശികൾക്ക് ഇതുവരെ ദീർഘകാല റസിഡൻസി വിസകൾ അനുവദിച്ചതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വിദേശ നിക്ഷേപകർ, വ്യത്യസ്ത മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ എന്നിവർക്കാണ് ഒമാർ വിസ അനുവദിച്ചിരിക്കുന്നത്.
അഞ്ച്, പത്ത് വർഷങ്ങളിലേക്കുള്ള വീസകളാണ് ഒമാൻ അനുവദിക്കുന്നത്. രാജ്യത്തിന്റെ വളർച്ചക്കും തൊഴിലവസരങ്ങൾ വർധിക്കുന്നതിനുമായി വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായാണ് ദീർഘകാല വീസ ആരംഭിച്ചത്. ദീർഘകാല താമസാനുമതി ലഭിക്കാൻ 2021 ഒക്ടോബർ മുതലാണ് മന്ത്രാലയം പോർട്ടൽ വഴി അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്.