ആസ്തി വിവരങ്ങൾ അറിയാൻ പുതിയ പോർട്ടൽ അവതരിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി

Date:

Share post:

ആസ്തി വിവരങ്ങൾ അതിവേ​ഗം ലഭ്യമാക്കാൻ പുതിയ പോർട്ടൽ അവതരിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി. കെട്ടിട ഉടമകൾക്ക് നിർമ്മാണ ലൈസൻസ് നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കുന്നതിനും ഭൂമി ഉൾപ്പെടെയുള്ള ആസ്തികളുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമായാണ് പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചത്. ദുബായ് മുനിസിപ്പാലിറ്റിയുടെ നിലവിലുള്ള ഡിജിറ്റൽ പോർട്ടലിലാണ് പുതിയ സേവനംകൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.

വെബ്സൈറ്റിലെ കൺട്രോൾ പാനലിൽ ക്ലിക്ക് ചെയ്ത് യുഎഇ പാസ് അക്കൗണ്ട് ഉപയോഗിച്ച് രജിസ്റ്റർ ചെയ്താൽ ഉടൻ സേവനങ്ങൾ ലഭ്യമാകും. ഇതുപയോഗിച്ച് ആസ്തികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് കെട്ടിടനിർമ്മാണ ലൈസൻസുകൾ വേഗത്തിൽ ലഭ്യമാക്കാൻ സാധി ക്കുകയും ചെയ്യും. ഏറ്റവും നൂതനവും സമഗ്രവുമായ ഡിജിറ്റൽ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ഇതുവഴി ദുബായ് മുനിസിപ്പാ ലിറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....