ജാവലിൻ ത്രോയിലെ സ്വർണ തിളക്കത്തിന് പിന്നാലെ വീണ്ടും മത്സരക്കളത്തിലേക്കിറങ്ങി ലോകചാമ്പ്യൻ നീരജ് ചോപ്ര. സ്വിറ്റ്സർലൻഡിന്റെ സൂറിക്കിൽ നടക്കുന്ന ഡയമണ്ട് ലീഗ് മീറ്റിലാണ് നീരജ് ഇന്ന് മത്സരിക്കുന്നത്. രാത്രി 12 മണിക്കാണ് മത്സരം.
ഈ സീസണിൽ നീരജിന്റെ മൂന്നാം ഡയമണ്ട് ലീഗ് മീറ്റാണിത്. ദോഹ, ലുസേൻ മീറ്റുകളിൽ നീരജ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. പുരുഷ ലോങ്ജംപിൽ മലയാളി താരം എം.ശ്രീശങ്കറും ഡയമണ്ട് ലീഗിൽ മാറ്റുരയ്ക്കുന്നുണ്ട്. അടുത്തമാസം നടക്കുന്ന ഏഷ്യൻ ഗെയിംസിന് മുൻപ് ഇരുവരും പങ്കെടുക്കുന്ന അവസാന രാജ്യാന്തര മത്സരം കൂടിയാണിത്.