മാസപ്പിറവി കണ്ടതോടെ ബലിപ്പെരുന്നാളിനുളള ഒരുക്കങ്ങളുമായി വിശ്വാസികൾ. ഗൾഫ് മേഖലിയില്‍ സൗദിയിലും ഒമാനിലുമാണ് ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായത്. ജൂണ്‍ 30 ന് ദുല്‍ഹജജ് ഒന്ന് ആകുന്നതോടെ ഗൾഫ് മേഖലയില്‍ ജൂലൈ 9ന് ബലിപ്പെരുന്നാൾ ആയിരിക്കും. ജൂലൈ 8നാണ് അറഫാ സംഗമം.
ഹജജിനുളള തയ്യാറെടുപ്പുകളും അവസാന ഘട്ടത്തിലാണ്. പെരുന്നാളിനോട് അനുബന്ധിച്ചുളള അവധികളും ഗൾഫ് രാജ്യങ്ങൾ പ്രഖ്യാപിച്ചു. യുഎഇയില്‍ നാല് ദിവസത്തെ അവധിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജൂലൈ 8 മുതല്‍ 11 വരെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ലഭ്യമാവുകയെന്ന് ഫെഡറല്‍ അതോറിറ്റി വ്യക്തമാക്കി.
അതേസമയം ജൂലൈ 7 മുതല്‍ 12 വരെയാണ് സൗദിയില്‍ ബാങ്ക് അവധി പ്രഖ്യാപിച്ചിട്ടുളളത്. ജൂലൈ 10 മുതല്‍ 17 വരെയാണ് കുവൈറ്റില്‍ അവധി പ്രഖ്യാപിച്ചിട്ടുളളത്.