ഒമാനില്‍ ദീര്‍ഘകാല വിസ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സുല്‍ത്താനേറ്റിന്‍റെ തീരുമാനം. വിഷന്‍ 2040ന്‍റെ ഭാഗമായാണ് നടപടി. വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യമുളള പ്രവാസികൾക്കും ദീര്‍ഘകാല വിസ ലഭ്യമാക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം മേധാവി ഖാലിദ് അല്‍ ശുെഎബി വ്യക്തമാക്കി.
സര്‍ഗാത്മക വ്യക്തിത്വങ്ങൾ , സംരഭകര്‍, നൂതന ആശയങ്ങളുടെ സൃഷ്ടാക്കൾ, തുടങ്ങിയ നിരവധി ആളുകൾക്ക് ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിക്കാനാകും. ഈ വര്‍ഷം ഇതുവരെ 463 പ്രവാസികൾക്കാണ് ദീര്‍ഘകാല റസിഡന്‍സി കാര്‍ഡുകൾ അനുവദിച്ചിട്ടുളളതെന്നും വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ദീര്‍ഘകാല വിസയുടെ ആഭ്യഘട്ട പ്രവര്‍ത്തനങ്ങൾ ആരംഭിച്ചിരുന്നു.
രാജ്യത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തദ്ദേശ ഉല്‍പ്പനങ്ങൾക്ക് കൂടുതല്‍ വിപണ സാധ്യത നല്‍കുക, പുതിയ തൊഴില്‍ അവസരങ്ങൾ സൃഷ്ടിക്കുക, സാമ്പത്തീക- ടൂറിസം മേഖല ശക്തമാക്കുക തുടങ്ങി അനുബന്ധ പ്രവര്‍ത്തനങ്ങളും നിരവധിയുണ്ട്. അഞ്ച്, പത്ത് വര്‍ഷത്തെ കാലയളവിലേക്കാണ് വിസ അനുവദിക്കുക. സിനിമാതാരങ്ങളും നിക്ഷേപകരുമടക്കം നിരവധി മലയാളികൾ ഇതിനകം ഓമാന്‍റെ ദീര്‍ഘകാലവിസ ലഭ്യമായിക്കഴിഞ്ഞു.
അതേസമയം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായുളള നിര്‍ദ്ദേശം മന്ത്രിതല കൗണ്‍സിലില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ ദീര്‍ഘകാല വിസകൾ അനുവദിച്ച് തുടങ്ങും. സമാനമായി യുഎഇ ഏര്‍പ്പെടുത്തിയ ഗോൾഡന്‍ വിസ അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധേയമായിരുന്നു.