നിയമലംഘനം; അബുദാബിയിൽ മെഡിക്കൽ ലബോറട്ടറി പൂട്ടിച്ചു

Date:

Share post:

നിയമം ലംഘിച്ചതിന് അബുദാബിയിൽ മെഡിക്കൽ ലബോറട്ടറി പൂട്ടിച്ചു. ലബോറട്ടറികളുടെ മാനദണ്ഡങ്ങളിലെ ലംഘനം, വകുപ്പിന്റെ ചട്ടങ്ങൾ- നയങ്ങൾ- സർക്കുലറുകൾ എന്നിവ പാലിക്കാതിരിക്കുക, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് റിപ്പോർട്ടിംഗ് സംവിധാനങ്ങളുടെ ലംഘനം തുടങ്ങിയവ കണക്കിലെടുത്താണ് നടപടി. സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് മെഡിക്കൽ ലബോറട്ടറി അടപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.

അബുദാബിയിലെ ആരോഗ്യ പരിപാലന സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി എല്ലാ ആരോഗ്യ സംവിധാനങ്ങളും നിയമാനുസൃതം പ്രവർത്തിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കൂടാതെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...