സൗദിയില്‍ വിദേശികളുടെ എണ്ണം കുറയുന്നതായി ജനസംഖ്യാ റിപ്പോര്‍ട്ട്. 2020നെ അപേക്ഷിച്ച് ആകെ ജനങ്ങളുടെ എണ്ണത്തില്‍ 9 ലക്ഷത്തിന്‍റെ കുറവുണ്ടായെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റസ്റ്റിക്സ് വ്യക്തമാക്കി.
രാജ്യത്തെ ജനസംഖ്യ 3.41 കോടിയിലെത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു.
2020ല്‍ 3.5 വരെയായിരുന്നു ജനസംഖ്യ. വിദേശികളുടെ എണ്ണത്തിലാണ് സാരമായ കുറവുണ്ടായത്. വിദേശ ജനസംഖ്യയില്‍ 8.6 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുന്നുണ്ട്. സ്വദേശി വത്കരണം ശക്തമാക്കിയതും കോവിഡ് പ്രതിസന്ധിയുമാണ് രാജ്യത്തുനിന്ന് കൂടുതല്‍ വിദേശികൾ മടങ്ങാന്‍ കാരണമെന്നാണ് നിഗമനം.
അതേസമയം സ്വദേശി പൗരന്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധവും രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.2 ശതമാനത്തിന്‍റ വര്‍ദ്ധനവാണ് 2021ല്‍ ഉണ്ടായിരിക്കുന്നത്. പുതിയ കണക്കുകൾ അനുസരിച്ച് ആകെ ജനസംഖ്യയില്‍ 56.8 (1.94 കോടി) ശതമാനം പുരുഷന്‍മാരും 43.2(1.47 കോടി) ശതമാനം വനിതകളുമാണുളളത്.
2019ലും 2020ലും സൗദിയിലെ ജനസംഖ്യാനിരക്കില്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ജനസംഖ്യാ നിരക്കില്‍ ലോകത്ത് 40ആം സ്ഥാനത്താണ് സൗദി.