രാജ്യം വിടുന്നതിന് മുമ്പ് ട്രാഫിക് പിഴ അടയ്ക്കണം: നിയമം പ്രാബല്യത്തിലാക്കി കുവൈറ്റ്

Date:

Share post:

അവധിക്കോ പ്രവാസം അവസാനിപ്പിച്ചോ കുവൈറ്റിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങണമെങ്കിൽ കുവൈറ്റിൽ രജിസ്റ്റര്‍ ചെയ്ത എല്ലാ ട്രാഫിക് പിഴകളും നിയമലംഘനങ്ങളും തീര്‍പ്പാക്കേണ്ടതുണ്ടെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദേശികള്‍ അവധിക്ക് പോയി മടങ്ങിവരാത്ത സാഹചര്യങ്ങളില്‍ ട്രാഫിക് പിഴ ലഭിക്കാതെ പോകുന്നത് ഒഴിവാക്കാനാണ് അവധിയില്‍ പോവുകയാണെങ്കിലും മുഴുവന്‍ തുകയും നല്‍കണമെന്ന നിയമം കൊണ്ടുവന്നത്.

ഓഗസ്റ്റ് 19 ശനിയാഴ്ച മുതലാണ് ഈ നിയമം പ്രാബല്യത്തിലായി. ഫൈനല്‍ എക്‌സിറ്റ് അല്ലെങ്കില്‍ പോലും രാജ്യംവിടുന്നതിന് മുമ്പ് പിഴ സംഖ്യ മുഴുവന്‍ നല്‍കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ ഈ നിയമം നേരത്തേ തന്നെ പ്രാബല്യത്തിലുണ്ട്.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും തുറമുഖങ്ങളിലും പിഴത്തുക അടയ്ക്കുന്നതിന് സൗകര്യമുണ്ട്. സഹേല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പോലുള്ള നിരവധി ഉപയോക്തൃ സൗഹൃദ രീതികളിലൂടെയും ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴിയും ട്രാഫിക് ഓഫീസുകളിലെത്തിയും പിഴ അടയ്ക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...