ദോഹ മെട്രോ, റെഡ്​ ലൈൻ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു 

Date:

Share post:

ദോഹ മെട്രോയുടെ റെഡ്​ ലൈൻ റൂട്ടിൽ അറ്റകുറ്റപ്പണി. ഇത് മൂലം വെള്ളിയാഴ്​ച അധികൃതർ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു​. ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക്‌ പ്രത്യേകം ബസുകൾ സർവീസ്​ നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ റെഡ്​ ലൈൻ മെട്രോയ്ക്ക് പകരമായി മൂന്ന്​ റൂട്ടുകളിൽ മിനിറ്റുകളുടെ ഇടവേളയിൽ ബസ്​ സർവീസ്​ നടത്തുമെന്നും അറിയിപ്പുണ്ട്​. അൽ വക്​റ മുതൽ ലുസൈൽ ക്യൂഎൻബി വരെയാണ്​ റൂട്ട്​ ഒന്ന്​.

അതേസമയം ലുസൈൽ ക്യൂഎൻബി മുതൽ അൽ വക്​റ വരെ റൂട്ട്​ രണ്ട്​ സർവീസും നടത്തും. ഫ്രീ സോൺ-ഹമദ്​ വിമാനത്താവളത്തിന് ഇടയിൽ ഷട്ടിൽ സർവീസാണ്​ മൂന്നാമത്തെ റൂട്ട്​. റൂട്ട്​ ഒന്നിലും രണ്ടിലും ഓരോ അഞ്ച്​ മിനിറ്റിലും ബസ്​ സർവീസ്​ ഉണ്ടായിരിക്കും​. കൂടാതെ റൂട്ട്​ മൂന്നിൽ 15 മിനിറ്റ്​ ഇടവേളയിലും ബസ്സുകൾ സർവീസ്​ നടത്തും.

എന്നാൽ റാസ്​ ബൂ ഫന്തസ്​, കതാറ സ്​റ്റേഷനുകളിൽ ഈ ബസുകൾക്ക്​ സ്​റ്റോപ്പ് ഉണ്ടായിരിക്കില്ല. അതേസമയം മെട്രോ ലിങ്ക്​ സർവീസുകളായ എം 126, എം 129 എന്നി റാസ്​ ബു ഫന്തസിനു പകരം ഫ്രീ സോണിലേക്ക്​ സർവീസ്​ നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ മെട്രോ ലിങ്ക്​, മെട്രോ എക്​സ്​പ്രസ്​ എന്നീ സർവീസുകൾ പതിവു പോലെ തന്നെ ലഭ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....