ദോഹ എക്സ്പോ 2023, വളന്റിയർമാരുടെ അഭിമുഖത്തിന് തുടക്കമായി 

Date:

Share post:

ദോഹ ഹോർടികൾചറൽ എക്​സ്​പോ 2023 ന്റെ വളൻറിയർമാരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായുള്ള അഭിമുഖങ്ങൾ ആരംഭിച്ചു. സെപ്​റ്റംബർ ഒമ്പത്​ വരെയാണ്​ അഭിമുഖം നടക്കുക. ആഗസ്​റ്റ്​ ആദ്യ ആഴ്ച്ച ആരംഭിച്ച വളൻറിയർ രജിസ്​ട്രേഷനിൽ നാലു ദിവസം കൊണ്ട് 50,000പേരാണ്​ ​ രജിസ്​റ്റർ ചെയ്​തത്​. ഇവരിൽ നിന്ന് 2200 വളൻറിയർമാരുടെ സേവനമാണ്​ എക്​സ്​പോക്ക്​ ആവശ്യം​. ഒക്​ടോബറിലാണ് എക്സ്പോ ആരംഭിക്കുക.

ഗ്രീൻ ടീം എന്നാണ് വളൻറിയർ ടീം അറിയപ്പെടുന്നത്. ഇവരെ പയനിയർ വളൻറിയർ സംഘങ്ങളുടെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുക്കുക​. വളന്റിയറായി മുൻ പരിചയം, ആശയ വിനിമയ ശേഷി ഉൾപ്പെടെ കാര്യങ്ങളുടെ അടിസ്​ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്​ നടത്തുന്നത്​. അതേസമയം അപേക്ഷ നൽകിയവർക്ക് തന്നെ അഭിമുഖത്തിനുള്ള സമയം ഷെഡ്യൂൾ ചെയ്യാൻ കഴിയുന്ന വിധത്തിൽലുള്ള ലിങ്ക്​​ അഭിമുഖ അറിയിപ്പുമായി മെയിൽ ലഭിക്കുകയും ചെയ്യും.

അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവരുടെ ചുമതലയും ജോലി വിശദാംശങ്ങളെ കുറിച്ചും അറിയിക്കും. ​ഷിഫ്​റ്റ്​ ഷെഡ്യൂളിങ്​, ട്രെയിനിങ്​ എന്നിവയെ കുറിച്ചും അറിയിപ്പിൽ വിശദീകരിക്കും. പരിശീലനം പൂർത്തിയാക്കിയ ശേഷമായിരിക്കും ഡ്യൂട്ടിയിലേക്ക്​ മാറ്റുക. ഒക്​ടോബർ രണ്ടിന്​ തുടങ്ങി മാർച്ച്​ 28 വരെയായി ആറു മാസം നീണ്ടു നിൽക്കുന്ന ദോഹ എക്​സ്​പോയുടെ മുഴുവൻ സേവനത്തിനായി 2200 വളൻറിയർമാരെയാണ്​ തെരഞ്ഞെടുക്കുന്നതെന്ന്​ സംഘാടകർ നേരത്തെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....