ജീവനക്കാർക്ക് സമ്പാദ്യത്തിനും നിക്ഷേപത്തിനുമുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ദുബായ് തുറമുഖ- കസ്റ്റംസ് ഫ്രീ സോൺ കോർപ്പറേഷൻ നാഷണൽ ബോണ്ടിൻ്റെ പങ്കാളിത്തതോടെ പുതിയ പദ്ധതികൾക്ക് തുടക്കമിട്ടു. 76 ശതമാനം വ്യക്തികളും യുഎഇയിൽ സമ്പാദ്യത്തിനും നിക്ഷേപത്തിനും ആഗ്രഹിക്കുന്നതായി ദേശീയ ബോണ്ടുകൾ അടുത്തിടെ നടത്തിയ ഒരു പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപീകരിച്ചത്.
ജീവനക്കാർക്കിടയിൽ സമ്പാദ്യ ശീലം വളർത്തിയെടുക്കാൻ ശ്രമിക്കുന്നതിനൊപ്പം അപ്രതീക്ഷിത ചെലവുകൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയക്ക് കരുതൽ ധനവും ലക്ഷ്യമിടുന്നതാണ് പദ്ധതി. ക്ഷേമവും സംതൃപ്തിയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംരംഭം സമൂഹിക പുരോഗതിയിലേക്ക് കൂടുതൽ സംഭാവന നൽകുമെന്നും നാഷണൽ ബോണ്ട്സിൻ്റെ ഗ്രൂപ്പ് സിഇഒ മുഹമ്മദ് ഖാസിം അൽ അലി പറഞ്ഞു.
നാഷണൽ ബോണ്ടുകളുമായുളള സ്ഥാപിതമായ പങ്കാളിത്തത്തെ പിസിഎഫ്സി ഇൻവെസ്റ്റ്മെൻ്റ് ഡിപ്പാർട്ട്മെന്റിൻ്റെ ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽബന്നായിയും പ്രശംസിച്ചു. ശ്രദ്ധേയവും തന്ത്രപരവുമായ സഖ്യത്തിൻ്റെ തുടക്കമാണിതെന്നാണ് വിശേഷണം. ദീർഘകാല സ്ഥിരത ഉറപ്പാക്കുന്നതിനും സമ്പാദ്യ സംസ്കാരം വളർത്തുന്നതിനും അനുയോജ്യമായ നിക്ഷേപ പദ്ധതികൾ നൽകി ജീവനക്കാരെ പിന്തുണയ്ക്കുക എന്നതാണ് കരാറിൻ്റെ പ്രാഥമിക ലക്ഷ്യമെന്നും അൽബന്നായി കൂട്ടിച്ചേർത്തു.