മേരിയുടെ പ്രാർത്ഥന സഫലം, ഷാർജയിൽ കാണാതായ സാബുവിനെ കണ്ടെത്തി 

Date:

Share post:

യുഎഇയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. ദുബായിലെ ദെയ്റയിൽ നിന്നുമാണ് ദിവസങ്ങൾക്ക് മുൻപ് കാണാതായ ആലപ്പുഴ ചേർത്തല അർത്തുങ്കൽ കുരിശിങ്കൽ സ്വദേശിയായ സാബു കുരിശിങ്കൽ എന്ന സെബാസ്റ്റ്യനെ (34)നെ കണ്ടെത്തിയത്. സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകൻ സിജു പന്തളമാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സാബു ദുബായ് സിഐഡിയുടെ കസ്റ്റഡിയിലാണുള്ളത്. സന്ദർശക വീസയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ സാബുവിനെ നാട്ടിലേക്ക് തിരിച്ച് അയയ്ക്കാനാണ് നീക്കം. സാബുവിന്റെ അമ്മ മേരി ജെസിന്ത ആണ് മകനെ കാണാതായ വിവരം പോലീസിനെ അറിയിച്ചത്.

കഴിഞ്ഞ മാസം 31ന് രാത്രി മുതല്‍ക്കാണ് സാബുവിനെ കാണാതായത്. ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 2017 മുതൽ യുഎഇയിലുള്ള സാബു വിവിധ എമിറേറ്റുകളിലായി ജോലി ചെയ്ത് വരികയായിരുന്നു. കുടിവെള്ളം വിതരണം ചെയ്യുന്ന കമ്പനിയിലായിരുന്നു സാബു ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു. ഇതിന് ശേഷം അബുദാബിയിൽ ഒരു കർട്ടൻ നിർമാണ കമ്പനിയിൽ ജോലിയ്ക്ക്‌ കയറിയെങ്കിലും വിടേണ്ടി വന്നു.

അതേസമയം എല്ലാ ദിവസവും സാബു അമ്മയായ മേരി ജസിന്തയെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഇടയ്ക്ക് നേരിട്ട് ചെന്ന് കാണാറുമുണ്ടായിരുന്നു. സാബു കാണാതാവുന്നതിന് രണ്ട് ദിവസം മുൻപ് അബുദാബിയിലെത്തി അമ്മയെ സന്ദർശിക്കുകയും ചെയ്തിരുന്നു. ഷാർജയിൽ പുതിയ ജോലിയിൽ പ്രവേശിക്കുന്നു എന്ന് പറഞ്ഞായിരുന്നു മടങ്ങിയത്. പിന്നീട് വിവരമൊന്നും ലഭിക്കതായതോടെ കാണാനില്ലെന്ന് പരാതി നൽകി.

നിർധന മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച മേരി ജെസിന്തയുടെ ഭർത്താവ് ഇവരുടെ ഇളയ മകൾക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് മരിണപ്പെട്ടത്. 27–ാമത്തെ വയസ്സിൽ വിധവയായ മേരി ജസിന്ത മക്കളെ വളർത്താൻ വേണ്ടി വീട്ടുജോലിയ്ക്ക് പോയി തുടങ്ങി. അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം കൊണ്ട് മൂന്ന് സെന്റ് സ്ഥലം വാങ്ങി അവിടെ പണിത ഷെഡിലായിരുന്നു താമസം. സാബു അഞ്ചാം ക്ലാസിൽ വച്ച് തന്നെ പഠനം അവസാനിപ്പിച്ചു. വൃക്ക രോഗി കൂടിയായ സാബുവിന് പല അസുഖങ്ങൾക്കായി ചികിത്സ നൽകിയിരുന്നു. മകളെ കോൺവെന്റിൽ ചേർത്തു പഠിപ്പിച്ചു. നഴ്സിങ് പാസായ മകൾക്ക് ചെറിയ കുട്ടിയുള്ളതിനാൽ ഇപ്പോൾ ജോലിക്ക് പോകാതെ വീട്ടിൽ തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...