ഡോളറിനെതിരേ രൂപയുടെ മൂല്യത്തര്‍ച്ച തുടരുകയാണ്. ഇന്നും വിപണിയുടെ തുടക്കത്തില്‍ ഡോളര്‍ കരുത്തുകാട്ടി. 78 രൂപയ്ക്ക് മുകളിലാണ് ഡോളറിന്‍റെ നിരക്ക്. ഫെഡറല്‍ റിസേര്‍വിന്‍റെ ഇടപെടലോടെ യുഎസില്‍ പണപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നതിന്‍റെ സൂചനകളാണ് ഡോളറിന് ശക്തി പകര്‍ന്നത്. ഡോളറിനൊപ്പം ഗൾഫ് രാജ്യങ്ങളിലെ കറന്‍സികളും ശക്തിപ്രാപിച്ചത് ഇന്ത്യന്‍ രൂപയ്ക്ക് കനത്ത തിരിച്ചടിയാണ്.
രാജ്യാന്തര വിപണിയില്‍ യുഎഇ ദിര്‍ഹത്തിന് 21 രൂപ 31 പൈസ എന്ന നിരക്കില്‍ പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്തി. കഴിഞ്ഞ 11, 15 തീയതികളില്‍ രേഖപ്പെടുത്തിയ 11 രൂപ 28 പൈസ എന്ന റെക്കോര്‍ഡാണ് തിരുത്തിയത്. സൗദി റിയാലിന് 20.85, ഖത്തര്‍ റിയാലിന് 21.49, ഒമാന്‍ റിയാലിന് 203.21, ബഹ്റിന്‍ ദിനാറിന് 207.57, കുവൈറ്റ് ദിനാറിന് 255.14 എന്നിങ്ങനെയാണ് ഇന്നത്തെ രൂപയുമായുളള വിനിമയ നിരക്ക്.
അതേസമയം ഗൾഫ് കറന്‍സികൾ ഉയര്‍ന്ന നിലയില്‍ തുടരുമ്പോൾ വിനിമയ നിരക്കിലെ ലാഭം കൊയ്യാനുളള പ്രവാസികളുടെ തിരക്കും പ്രകടമാണ്. പണം സ്വരൂക്കൂട്ടി അവസരം കാത്തിരുന്നവരൊക്കെ നാട്ടിലേയ്ക്ക് പണമയക്കുന്നുണ്ട്. മാസാവസാനം ശമ്പളം കാത്തിരിക്കുന്നവര്‍ക്ക് ഇന്നത്തെ വര്‍ദ്ധനവ് പ്രയോജനപ്പെടുത്താനാവില്ലെങ്കിലും വരും ദിവസങ്ങളിലെ കുതിപ്പിലാണ് പ്രതീക്ഷ.
റിസര്‍വ് ബാങ്കിന്‍റേയും കേന്ദ്ര സര്‍ക്കാറിന്‍റേയും ശക്തമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ ഡോളര്‍ 81 രൂപയിലെത്തുമെന്നാണ് സാമ്പത്തിക ലോകത്തിന്‍റെ വിലയിരുത്തല്‍. സമാനമായി ഗൾഫ് രാജ്യങ്ങളിലെ കറന്‍സികളുടെ നിരക്കും ഉയരും. യുഎഇ ദിര്‍ഹം ഈ വര്‍ഷം തന്നെ 22 രൂപയെന്ന റെക്കോര്‍ഡിലേക്കെത്തുമെന്നും സൂചനകളുണ്ട്