ദുബായിൽ പൊതു പാർക്കുകളും രാത്രി ബീച്ചുകളും വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. എമിറേറ്റിൽ കനത്ത മഴയും ശക്തമായ കാറ്റും പെയ്തതിനെ തുടർന്ന് ഞായറാഴ്ച വൈകുന്നേരം സുരക്ഷാ മുൻകരുതലെന്ന നിലയിൽ ദുബായ് മുനിസിപ്പാലിറ്റി സൗകര്യങ്ങൾ താൽക്കാലികമായി അടച്ചിരുന്നു.
കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി റോഡുകൾ വെള്ളത്തിലായിരുന്നു. കൂടാതെ ജനവാസ കേന്ദ്രങ്ങളിലും റോഡുകളിലും മരങ്ങൾ വീണതിന്റെ 85 കേസുകളെ കുറിച്ചും നഗരസഭാ ജീവനക്കാർ അറിയിച്ചു. കൂടാതെ ദുബായിലെ ഗേറ്റഡ് കമ്മ്യൂണിറ്റികളിലെ താമസക്കാർക്ക് നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്.