യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ‌: ഡാമിന് സമീപം താമസിക്കുന്നവർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകി റാസൽഖൈമ പോലീസ്

Date:

Share post:

യുഎഇയിലുണ്ടാകുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ‌ അണക്കെട്ടിന് സമീപം താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി റാസൽഖൈമ പോലീസ്. ‌കനത്ത മഴയും ആലിപ്പഴ വർഷവും തുടരുന്ന സാഹചര്യത്തിലാണ് റാസൽഖൈമ പോലീസ് നിവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയത്.

വാദി ഷൗക്ക അണക്കെട്ട് പൂർണ്ണ ശേഷിയിൽ എത്തിയതായി സമൂഹമാധ്യമങ്ങളിലൂടെ അതോറിറ്റി അറിയിച്ചു. പ്രദേശത്തെ താമസക്കാരോടും സന്ദർശകരോടും വാടിയിലെ അരുവികളും അതിന്റെ സമീപ താഴ്‌വരകളും എത്തുന്നത് ഒഴിവാക്കാൻ പോലീസ് അഭ്യർത്ഥിച്ചു.

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാൻ മറ്റ് അധികാരികൾ താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്, താഴ്‌വരകളിലൂടെ മഴവെള്ളം ഒഴുകുന്നത് കാണിക്കുന്ന ഔദ്യോഗിക വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. ഓഗസ്റ്റ് 8 ചൊവ്വാഴ്ച വരെ മഴ പ്രതീക്ഷിക്കുന്നുവെന്നം കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....