നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് എമിറാത്തി പൗരന്മാർക്ക് ലബനനിലേക്കുള്ള യാത്ര വിലക്കി യുഎഇ വിദേശകാര്യ മന്ത്രാലയം.
രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് യുഎഇ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ലെബനനിലേക്കുള്ള യാത്രാ നിരോധനം.
അടിയന്തിര സാഹചര്യങ്ങളിൽ, യുഎഇ പൗരന്മാരോട് നിയുക്ത ഹോട്ട്‌ലൈനായ 0097180024-ൽ ബന്ധപ്പെടാനും അധികൃതർ അഭ്യർത്ഥിക്കുന്നു. കൂടാതെ, വിദേശത്തുള്ള പൗരന്മാരെ സഹായിക്കാൻ ലക്ഷ്യമിട്ട് യുഎഇ വിദേശകാര്യ മന്ത്രാലയം നൽകുന്ന കോൺസുലാർ സേവനമായ ‘ത്വാജുദി’ സേവനത്തിനായി രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.
സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ പുറപ്പെടുവിച്ച സമാനമായ വിലക്കുകൾക്ക് പിന്നാലെയാണ് യുഎഇ ലെബനനിലേക്കുള്ള യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. തെക്കൻ ലെബനനിലെ ഐൻ എൽ ഹിൽവേ ഫലസ്തീൻ അഭയാർത്ഥി ക്യാമ്പിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങളുടെ വെളിച്ചത്തിൽ ഈ രാജ്യങ്ങളെല്ലാം തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് മേഖലയിലേക്കുള്ള യാത്രാ മുന്നറിയിപ്പ് ശക്തമാക്കിയിട്ടുണ്ട്.
https://twitter.com/mofauae/status/1688112948944715776?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1688112948944715776%7Ctwgr%5Edddab46610cf9622fcca00066983fcba1f10f493%7Ctwcon%5Es1_&ref_url=https%3A%2F%2Fgulfnews.com%2Fuae%2Fgovernment%2Fuae-announces-travel-ban-to-lebanon-1.1691313533471