സൗദിയിൽ ഇന്ത്യക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി. കവർച്ച ലക്ഷ്യമിട്ട് ഇന്ത്യക്കാരനായ മുഹമ്മദ് ഹുസൈൻ അൻസാരിയെ കൊലപ്പെടുത്തിയ സ്വദേശി പൗരന്മാരായ അബ്ദുല്ല മുബാറക് അൽ അജമി മുഹമ്മദ്, സൈഅലി അൽ അനസി എന്നിവരുടെ വധശിക്ഷയാണ് റിയാദിൽ നടപ്പിലാക്കിയത്.
കവർച്ച ലക്ഷ്യമിട്ട് മുഹമ്മദ് ഹുസൈനെ കാറിടിച്ചു കൊന്ന ശേഷം കയ്യിലുണ്ടായിരുന്ന പണവും മറ്റും പ്രതികൾ മോഷ്ടിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം സുരക്ഷ ഉദ്യോഗസ്ഥരെ കണ്ടതോടെ അവരെയും പ്രതികൾ ആക്രമിക്കുകയായിരുന്നു. പ്രത്യേക സംഘത്തിന്റെ പിടിയിലായ പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച കുറ്റങ്ങൾ കോടതിയിൽ തെളിക്കപ്പെട്ടതോടെയാണ് റിയാദ് ക്രിമിനൽ കോടതി പ്രതികൾക്കെതിരെ വധശിക്ഷ പുറപ്പെടുവിച്ചത്.
മദ്യപാനത്തിനും ലഹരിമരുന്ന് ഉപയോഗത്തിനും അടിമകളായ ഇരുവരും മറ്റു പലരെയും ഭീഷണിപ്പെടുത്തി കൊള്ളയടിച്ച കേസുകളിലെയും പ്രതികളാണ്.