എ​മി​റേ​റ്റ്‌​സ് ഐ.​ഡിയിലെ വി​വ​ര​ങ്ങൾ ഓ​ണ്‍ലൈ​നായി തിരുത്താൻ അവസരം

Date:

Share post:

എമിറേറ്റ്സ് ഐ.ഡിയിലെ വ്യക്തി​ഗതവിവരങ്ങൾ ഓൺലൈനായി മാറ്റാൻ സൗകര്യമൊരുക്കി ഫെഡറൽ, സിറ്റിസൻഷിപ്പ് അതോറിറ്റി. അതോറിറ്റിയുടെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ തുടങ്ങിയവയിലൂടെയാണ് മാറ്റം വരുത്താൻ സാധിക്കുക. വ്യക്തിവിവരങ്ങളിലെ തെറ്റുകൾ തിരുത്തുക, പുതിയ വിവരങ്ങൾ ചേർക്കുക, പാസ്പോർട്ട് വിവരങ്ങളിലെ മാറ്റങ്ങൾ, പുതിയ പൗരത്വം ലഭിച്ചാൽ അക്കാര്യം ചേർക്കുക എന്നിവയ്ക്കാണ് ഓൺലൈൻ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുക.

നേരിട്ടും കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ മുഖേനയും അതോറിറ്റിയുടെ അംഗീകാരമുള്ള ടൈപ്പിങ് ഓഫീസുകൾ മുഖേനയും സേവനം പ്രയോജനപ്പെടുത്താം. കളർഫോട്ടോ, പാസ്പോർട്ടിന്റെ പകർപ്പ്, സ്പോൺസറുടെ ഒപ്പോടുകൂടിയ അപേക്ഷ, എമിറേറ്റ്സ് ഐ.ഡി കാർഡിന്റെ ഇരുവശങ്ങളുടെയും പകർപ്പ് എന്നിവയാണ് മാറ്റം വരുത്തുന്നതിനുള്ള അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ രേഖകൾ.
200 ദിർഹമാണ് അപേക്ഷാഫീസ്.

ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടില്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. ഒരേ കാരണത്താൽ അപേക്ഷ മൂന്നു തവണ നിരസിച്ചിട്ടുണ്ടെങ്കിലും അപേക്ഷ വീണ്ടും തള്ളപ്പെടും. അപേക്ഷ നിരസിക്കപ്പെട്ടാൽ ഇഷ്യൂഫീസ് മാത്രമേ തിരികെ ലഭിക്കുകയുള്ളു. അപേക്ഷ സമർപ്പിച്ച് ആറുമാസത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് മുഖേനയോ അല്ലെങ്കിൽ അഞ്ചുവർഷ കാലാവധിക്കുള്ളിലായി രാജ്യത്തെ ബാങ്ക് ട്രാൻസ്ഫർ മുഖേനയോ ചെക്ക് മുഖേനയോ ആയിരിക്കും ഇഷ്യൂ ഫീസ് റീഫണ്ട് ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....