സൗദിയിൽ രണ്ടാനമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിയായ റാദി ബിൻ ഹനി ബിൻ ആയിദ് അൽറശീദിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. പിതാവിന്റെ രണ്ടാം ഭാര്യയായ സ്വാലിഹ ബിൻത് മുഹമ്മദ് ബിൻ ദബ്ലാൻ അൽറശീദിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ നൽകിയത്.
തുടർച്ചയായ ദിവസങ്ങളിൽ പ്രതി രണ്ടാനമ്മയെ ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചും കൈകാലുകൾ ബന്ധിച്ച് ദേഹോപദ്രവമേൽപ്പിച്ചുമാണ് കൊലപാതകം നടത്തിയത്. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കെട്ടിടത്തിന് പുറത്ത് കുഴിച്ചിടുകയായിരുന്നു.