നവീകരണത്തിന്റെ ഭാ​ഗമായി ഹമദ് ജനറൽ ആശുപത്രി 2 വർഷം അടച്ചിടുമെന്ന് റിപ്പോർട്ട്

Date:

Share post:

നവീകരണത്തിന്റെ ഭാ​ഗമായി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ കീഴിലെ ഹമദ് ജനറൽ ആശുപത്രി 2 വർഷത്തേക്ക് അടച്ചിടുമെന്ന് റിപ്പോർട്ട്. ഘട്ടം ഘട്ടമായുള്ള നവീകരണത്തിന്റെ ഭാഗമായി സെപ്റ്റംബർ മുതലാണ് ആശുപത്രി അടച്ചിടുക. അതിനാൽ നിലവിലെ പ്രവർത്തനങ്ങൾ ഐഷ അൽ അത്തിയ ആശുപത്രി, മെഡിക്കൽ കെയർ ആൻ്റ് സെന്റർ എന്നിവിടങ്ങളിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പൊതുമരാമത്ത് അതോറിറ്റിയാണ് ആശുപത്രിയുടെ നവീകരണ പ്രവൃത്തികൾ നടത്തുന്നത്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് എച്ച്എംസി അധികൃതർ ഇതുവരെ നൽകിയിട്ടില്ല. 30 വർഷമായി പ്രവർത്തിച്ചുവരുന്ന ആശുപത്രിയിൽ നിലവിൽ 603 കിടക്കകളാണുള്ളത്. ആതുരസേവന രം​ഗത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന ആശുപത്രിക്ക് അറബ് ഹോസ്പിറ്റൽസ് ഫെഡറേഷന്റെ ഈ വർഷത്തെ ക്വാളിറ്റി ഇംപ്രൂവ്മെന്റ്-പേഷ്യന്റ് സേഫ്റ്റിയിലെ മികവിനുള്ള പുരസ്ക്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....