പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൌഹാദിൻ്റെ തിരോധാനം കൊലപാതകമാണെന്ന് പൊലീസ്. ഒന്നര വർഷം മുമ്പ് യുവാവിനെ കാണാതായ സംഭവത്തിൽ ഭാര്യ അഫ്സാനയെ പൊലീസ് അസ്റ്റ് ചെയ്തു. കുടുംബ കലഹത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് നിഗമനം.
പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയിൽ മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തിൽ പൊലീസ് പരിശോധന നടത്തി. അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹം കണ്ടെത്തുന്നതുൾപ്പെടെ തുടരന്വേഷണ നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്.
2021 നവംബറിലാണ് നൌഷാദിനെ കാണാനില്ലെന്ന് പിതാവ് പരാതി നൽകിയത്. തുടർന്ന് ഭാര്യ അഫ്സാനയെ ചോദ്യം ചെയ്തതിൽനിന്ന് പൊലീസ് കൊലപാതക നിഗമനത്തിലെത്തുകയായിരുന്നു. എന്നാൽ പരസ്പര വിരുദ്ധമായമായാണ് അഫ്സാന മൊഴി നൽകുന്നതെന്നും അന്വേഷണം വഴിതിരിച്ചുവിടാനുളള ശ്രമങ്ങളുണ്ടെന്നും പൊലീസ് സംശയിക്കുന്നു.