ദുബായിലെ ഫാൽക്കൺ ഇന്റർ ചേഞ്ച് ഇമ്പ്രൂവ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി പുതിയ സിഗ്നലൈസ്ഡ് ജംഗ്ഷൻ തുറന്നു. ദുബായ് റോഡ്സ് അൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു. അൽ ഖലീജ് സ്ട്രീറ്റ്, ഖാലിദ് ബിൻ അൽ വലീദ് റോഡ്, അൽ ഗുബൈബ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന ഫാൽക്കൺ ഇന്റർ ചേഞ്ച് മെച്ചപ്പെടുത്താlൽ പദ്ധതിയുടെ ഭാഗമാണിത്.
മൂന്ന് പാലങ്ങളും മണിക്കൂറിൽ 28,800 വാഹനങ്ങളുടെ ശേഷിയുള്ള 2,500 മീറ്റർ നീളമുള്ള ഒരു ടണലും പൂർത്തിയാക്കിയതിന് പിന്നാലെയാണ് പുതിയ സിഗ്നലൈസ്ഡ് ജംഗ്ഷൻ തുറന്നിരിക്കുന്നത്. ഇതിൽ രണ്ട് പാലങ്ങൾ അൽ ഷിന്ദഗ ടണലും ഇൻഫിനിറ്റി ബ്രിഡ്ജും വഴിയുമാണ് ബന്ധിപ്പിക്കച്ചിരിക്കുന്നത്. തുടർന്ന് ശൈഖ് റാഷിദ് റോഡിന്റെയും തെക്ക് ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്റെയും ജംഗ്ഷനിൽ നിലവിൽ നിർമാണത്തിൽ ഇരിക്കുന്ന പാലങ്ങളുമായി ഇത് ബന്ധിപ്പിക്കും.