ചുട്ടുപൊള്ളി സൗദി; താപനില 50 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് റിപ്പോർട്ട്

Date:

Share post:

സൗദിയിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു. റിയാദിന്റെ കിഴക്ക്-തെക്ക് മേഖലകളിലും അൽ ഖസീമിന്റെ കിഴക്കൻ മേഖലകളിലും മദീനയുടെ പടിഞ്ഞാൻ പ്രദേശങ്ങളിലും താപനില ഈ ആഴ്ച അവസാനം വരെ 46 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.

അൽ ശർഖിയ മേഖലയിൽ താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. റിയാദിന്റെ കിഴക്ക്, തെക്ക് മേഖലകളിലും അൽ ഖസീമിന്റെ കിഴക്കൻ മേഖലകളിലും മദീനയുടെ പടിഞ്ഞാൻ പ്രദേശങ്ങളിലും താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് വിലയിരുത്തുന്നത്.

മക്ക, മദീന എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും മക്ക, ജിസാൻ മേഖലകൾക്കിടയിലെ തീരദേശ റോഡിലും പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിനാൽ ദൂരക്കാഴ്ച പരിമിതപ്പെടുമെന്നും വാഹന യാത്രക്കാരും കാൽനട യാത്രക്കാരും ജാ​ഗ്രത പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....