2023ലെ വനിതാ ലോകകപ്പ് ഫുട്ബോളിൽ ഹിജാബ് ധരിക്കുന്ന ആദ്യ താരമായി ചരിത്രത്തിൽ ഇടംനേടിയിരിക്കുകയാണ് മൊറോക്കോയുടെ നൗഹൈല ബെൻസിന. തിങ്കളാഴ്ച മെൽബണിൽ ജർമ്മനിക്കെതിരെ മൊറോക്കോയുടെ ഗ്രൂപ്പ് എച്ച് ഓപ്പണറിനുള്ള ബെഞ്ചിലാണ് പ്രതിരോധ നിരയിലുശശ ബെൻസിനയെ ഉൾപ്പെടുത്തിയത്.
റബാത്തിലെ റോയൽ ആംഡ് ഫോഴ്‌സ് ക്ലബ്ബിൻ്റെ സ്‌പോർട്‌സ് അസോസിയേഷനുവേണ്ടി ക്ലബ് ഫുട്‌ബോൾ കളിക്കുന്ന 25 കാരിയായ ബെൻസിന ഇസ്ലാമിക് ശിരോവസ്ത്രം ധരിച്ച് നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പക്ഷേ ആദ്യമായാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്.
മൊറോക്കോ ഇതുവരെ വനിതാ ലോകകപ്പിന് യോഗ്യത നേടിയിരുന്നില്ല. ജർമനിക്കെതിരായ മത്സരത്തിന് ശേഷം മൊറോക്കോ ദക്ഷിണ കൊറിയയേയും കൊളംബിയയേയും ഗ്രൂപ്പ് തലത്തിൽ നേരിടും.