വിശുദ്ധ ഖുർആനിനെ അവഹേളിച്ച സംഭവത്തിൽ സൗദി അറേബ്യ സ്വീഡിഷ് പ്രതിനിധിയെ വിളിച്ചുവരുത്തി. ഖുർആനിന്റെ പകർപ്പുകൾ കത്തിക്കാൻ അനുവദിച്ചുകൊണ്ട് തീവ്രവാദികൾക്ക് സ്വീഡിഷ് അധികാരികൾ ആവർത്തിച്ച് നൽകിയ ഔദ്യോഗിക അനുമതിയെ സൗദി അറേബ്യ അപലപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിരുത്തരവാദപരമായ പെരുമാറ്റവും ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നിന്ദ്യമായ പ്രവൃത്തിയാണെന്നും മന്ത്രാലയം വിശേഷിപ്പിച്ചു.
റിയാദിലെ സ്വീഡൻ എംബസിയുടെ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി പ്രതിഷേധ കുറിപ്പ് നൽകുമെന്ന് മന്ത്രാലയം അറിയിച്ചു, വിശ്വാസത്തിന്റെ പവിത്രത ലംഘിക്കുന്ന ഇത്തരം അപമാനകരമായ പ്രവൃത്തികൾ തടയാൻ സ്വീഡിഷ് അധികാരികൾ ഉടൻ നടപടിയെടുക്കണമെന്ന സൗദി അറേബ്യയുടെ ആവശ്യം കുറിപ്പിൽ ഉൾപ്പെടുന്നു.