സേവനങ്ങൾ വിരൽതുമ്പിൽ; പ്ര​വാ​സികൾക്ക് നൂ​ത​ന സേവന സം​വി​ധാ​ന​മൊരുക്കി ദുബായ് ഇന്ത്യൻ കോ​ൺ​സു​ലേ​റ്റ്

Date:

Share post:

പ്രവാസികൾക്ക് അതിവേ​ഗം സേവനങ്ങൾ ലഭ്യമാക്കാനൊരുങ്ങി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യക്കാർക്ക് അതിവേഗത്തിൽ പരാതികൾ അറിയിക്കാനും സഹായം തേടാനുമുള്ള സംവിധാനമാണ് ആരംഭിച്ചത്. ഇതിനായി ആർട്ടിഫിഷൽ ഇന്റലിജന്റ്സ്, ചാറ്റ്ബോട്ട് എന്നീ നൂതന സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്.

പ്രവാസി ക്ഷേമ സംരംഭമായ പ്രവാസി ഭാരതീയ സഹായത കേന്ദ്ര (പി.ബി.എസ്.കെ) ത്തിനുകീഴിലെ സേവനങ്ങൾ നവീകരിച്ചാണ് പുതിയ രീതി അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 24 മണിക്കൂറും സേവനം ലഭിക്കുന്ന രീതിയിൽ വെബ്സൈറ്റിൽ സജ്ജീകരിച്ചിട്ടുള്ള ചാറ്റ്ബോട്ട് വഴി പ്രവാസികളുടെ സംശയങ്ങൾക്ക് അതത് സമയങ്ങളിൽ തന്നെ മറുപടി ലഭിക്കും. ഇതിനായാണ് ആർട്ടിഫിഷൽ ഇന്റലിജന്റ്സ് ഉപയോഗിക്കുന്നത്. മനുഷ്യസ്പർശമില്ലാതെ ചാറ്റ്ബോട്ട് വഴിയാണ് പ്രവാസികളുടെ സംശയങ്ങൾക്ക് മറുപടി ലഭിക്കുക.

നിലവിൽ കോൺസുലേറ്റ് ജനറലിന്റെ വെബ് സൈറ്റിൽ പ്രവേശിക്കുമ്പോൾ തന്നെ ചാറ്റ്ബോട്ട് സേവനം കാണാൻ സാധിക്കും. പി.ബി.എസ്.കെ ഹെൽപ് ഡെസ്ക് എന്ന ചാറ്റ്ബോട്ടിൽ നിന്നാണ് മെസേജുകൾ ലഭിക്കുക. ഉപഭോക്താവിന്റെ ഇ-മെയിൽ ഐഡിയോ മൊബൈൽ നമ്പരോ നൽകിയാൽ സേവനങ്ങൾ നേടാൻ സാധിക്കും. കോൺസുലേറ്റ് നൽകുന്ന പാസ്പോർട്ട്, അറ്റസ്റ്റേഷൻ, ലേബർ, വിസ/ഒ.സി.ഐ/റിനൻസിയേഷൻ, വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ സേവനങ്ങളെക്കുറിച്ചാണ് മറുപടി ലഭിക്കുക. സേവനങ്ങളുടെ ചാറ്റ്സെഷൻ മെയിൽ ആയി ലഭിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...