2023 ജൂണിൽ രാജ്യത്തെ പണപ്പെരുപ്പം 2.7 ശതമാനമായതായി സൌദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. മെയ് മാസത്തിൽ പണപ്പെരുപ്പം 2.8 ശതമാനമായിരുന്നെങ്കിലും 2022 ജൂണിനെ അപേക്ഷിച്ച് വർദ്ധനവാണ് രേഖപ്പെടുത്തിയത്. വാടക, ജലം, വൈദ്യുതി, ഗ്യാസ്, ഇന്ധന നിരക്കുകൾ ഉയർന്നത് ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വില വർദ്ധനവിന് കാരണമായതായാണ് വിലയിരുത്തൽ.
2022 ജൂൺ മാസത്തെ അപേക്ഷിച്ച് 2023 ജൂണിൽ പാർപ്പിട വാടക 10.8 ശതമാനമാണ് വർധിച്ചത്. ഫ്‌ളാറ്റ് വാടക 22.8 ശതമാനം തോതിൽ വർധിച്ചെന്നാണ് കണക്ക്.മാംസാഹരങ്ങൾക്ക് 2.3 ശതമാനവും പാലുൽപന്നങ്ങൾക്ക് 7.1 ശതമാവും വിലവർദ്ധനവുണ്ടായി.റെസ്റ്റോറന്റ്, ഹോട്ടൽ വിഭാഗത്തിൽ 4.3 ശതമാനം വർദ്ധവുണ്ട്.
വാഹന വിലയിൽ 1.3 ശതമാനമാണ് ഉയർച്ച രേഖപ്പെടുത്തിയത്. വിദ്യാഭ്യാസ വിഭാഗത്തിൽ മൂന്നു ശതമാനം, വിനോദ വിഭാഗത്തിൽ 2.6 ശതമാനം എന്നിങ്ങനെയാണ് ജൂണിലെ വർദ്ധനവ്.27 ഭക്ഷ്യവസ്തുക്കളുടെയും ഹോട്ടൽ സേവനങ്ങളുടെയും വിലകൾ മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ വർധിച്ചെന്നാണ് കണക്ക്. 30 ഭക്ഷ്യ വസ്തുക്കൾക്കാണ് വില കുറവ് രേഖപ്പെടുത്തിയത്. അതേസമയം 2023 ജനുവരിയിൽ 3.4 ശതമാനമായിരുന്നു സൌദിയിലെ പണപ്പെരുപ്പം.