കാഞ്ഞങ്ങാട് നീന്തൽക്കുളത്തിൽ വീണു മൂന്നു വയസ്സുകാരൻ മരിച്ചു. പ്രവാസിയായ മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം – തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്.
ഇന്നു രാവിലെ തൊട്ടടുത്തുള്ള ഹാഷിമിന്റെ സഹോദരൻ ഷാഫിയുടെ വീടിനു മുകളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീഴുകയായിരുന്നു.അവധിക്ക് നാട്ടിലേക്കു പുറപ്പെട്ട പിതാവ് ഹാഷിം കണ്ണൂരിൽ വിമാനമിറങ്ങിയപ്പോഴാണ് ദുരന്ത വിവരം അറിഞ്ഞത്.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: അൻഷിക്, ഹഫീഫ.