ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം ദുബായിൽ ഉയരുന്നു. ദുബായ് ആസ്ഥാനമായുള്ള അസീസി ഡെവലപ്‌മെൻ്റ്സിൻ്റെ സിഇഒ ഫർഹാദ് അസീസിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.
അസീസി ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ മിർവായിസ് അസീസി ഇക്കാര്യം ബിബിസി പേർഷ്യയിൽ വെളിപ്പെടുത്തിയിരുന്നെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം എന്ന നിലയിലാണ് ഫർഹാദ് അസീസി ട്വീറ്റ് പുറത്തുവിട്ടത്.
പുതിയ ടവറിൻ്റെ പേര്, നിർദ്ദിഷ്ട ഉയരം, യൂണിറ്റ് മിശ്രിതം എന്നിവ സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഷെയ്ഖ് സായിദ് റോഡിലെ ഒരു പ്രധാന സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നതെന്നാണ് എന്നണ് സൂചന. അസീസി ബ്രാൻഡിന് മികച്ച നേട്ടം കുറിക്കുന്നതാണ് പദ്ധതി. 1989-ൽ ആരംഭിച്ച കമ്പനിയുടെ വളർച്ചയെ പ്രതിനിധീകരിക്കുന്നതാകും കെട്ടിടം.