കടലിൽ മാലിന്യം തള്ളുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാനൊരുങ്ങി ഒമാൻ. കടലിലും തീരപ്രദേശങ്ങളിലും മാലിന്യം നിക്ഷേപിച്ചാൽ ഇനി രണ്ട് മാസം മുതൽ രണ്ട് വർഷം വരെ തടവും 50,000 റിയാൽ വരെ പിഴയും ചുമത്തുപ്പെടും. ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
ഒമാനിലെ എൻവിറോണ്മെന്റൽ പ്രൊട്ടക്ഷൻ ആന്റ് പൊല്യൂഷൻ കൺട്രോൾ വ്യവസ്ഥകൾ അനുസരിച്ച് എൻവിറോണ്മെന്റ് അതോറിറ്റിയുടെ പ്രത്യേക പെർമിറ്റ് ഇല്ലാതെ കടലിൽ മാലിന്യങ്ങളോ മറ്റ് വസ്തുക്കളോ നിക്ഷേപിക്കുന്നവർക്കാണ് ശിക്ഷ ലഭിക്കുക.