ഇ​സ്‌​ലാ​മി​ക മൂ​ല്യ​ങ്ങ​ൾ​ക്ക്‌ വി​രു​ദ്ധ​മാ​യ ആചാരങ്ങൾ, ദ​ഹ്‌​വ മ​സ്ജി​ദ് പൊ​ളി​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടു

Date:

Share post:

ദ​ഹ്‌​വ മ​സ്ജി​ദ് പൊ​ളി​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടു. ഇ​സ്‌​ലാ​മി​ക മൂ​ല്യ​ങ്ങ​ൾ​ക്കും ത​ത്ത്വ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യ ആ​ചാ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​തി​നെ തു​ട​ർ​ന്നാണ് സ​ഹം വി​ലാ​യ​ത്തി​ലെ അ​ൽ മൊ​ഹാ​ബ് ഗ്രാ​മ​ത്തി​ലെ പ്രാ​ന്ത ​പ്ര​ദേ​ശ​ത്തു​ള്ള ദ​ഹ്‌​വ മ​സ്ജി​ദ് പൊ​ളി​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടത്. അ​ൽ മ​ഹ​ബ് വി​ല്ലേ​ജി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ റാ​ഷി​ദ് ബി​ൻ സ​ഈ​ദ് ബി​ൻ സെ​യ്ഫ് അ​ൽ മു​സൈ​നി​യാ​ണ് പള്ളി പൊളിക്കാനുള്ള തീരു​മാ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. ദ​ഹ്‌​വ മസ്ജിദിനെ ന​ഗ​ര​ പ്രാ​ന്ത​ത്തി​ലു​ള്ള പു​രാ​ത​ന ഗ്രാ​മ​ത്തി​ന്റെ ച​രി​ത്ര​പ​ര​മാ​യ നാ​ഴി​ക​ക്ക​ല്ലാ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​സ്‌​ലാ​മി​ക ത​ത്ത്വ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ആ​ചാ​ര​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ സമൂഹത്തിൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​ൽ ഇ​തു​ നീ​ക്കം ചെ​യ്യു​ക​​യാ​ണെ​ന്ന്​ ജൂ​ലൈ നാ​ലി​ന്​ ഇ​റ​ക്കി​യ ഔ​ദ്യോ​ഗി​ക പ്ര​സ്​​താ​വ​ന​യിലൂടെ ​അറിയിച്ചിരുന്നു. ഇ​സ്‌​ലാ​മി​ക മൂ​ല്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ​ഒ​മാ​നി​ലെ ഇ​സ്​​ലാ​മി​ക അ​ധ്യാ​പ​ന​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ ആ​ചാ​ര​ങ്ങ​ൾ നി​രോ​ധി​ക്കു​ന്ന​തി​നാണ് മ​സ്ജി​ദ് പൊ​ളി​ക്കാ​ൻ തീ​രു​മാ​നിച്ചത്.

മ​സ്​​ജി​ദ്​ ​സ്വ​യം ഉ​ണ്ടാ​യ​താ​ണ്. നൂറ് കണക്കിന് വർഷങ്ങൾക്ക് മുൻപ് ഈ ​പ്ര​ദേ​ശ​ത്തെ ആ​ളു​ക​ൾ പെ​ട്ടെ​ന്ന് ഒരു ദിവസം ഈ പള്ളി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​ എ​ന്നും അ​തി​ന്റെ ര​ഹ​സ്യം അ​റി​യി​ല്ലെ​ന്നു​മു​ള്ള ഐ​തി​ഹ്യ​ങ്ങ​ളും മ​റ്റും പ്ര​ച​രി​ച്ചി​രു​ന്നു. ഇ​ങ്ങ​നെയാണ് ഈ പള്ളി​ക്ക്​ വി​ശു​ദ്ധ പ​ദ​വി​യും വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​ക​പ്പെ​ടു​ക​യും ചെ​യ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...

ദുബായിക്ക് പുറത്തേയ്ക്ക് പാർക്കിംഗ് സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സാലിക്ക്

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി യുഎഇയിലുടനീളം പാർക്കിങ് സേവനം വിപുലീകരിക്കാനൊരുങ്ങുന്നു. ഇതിനായി യുഎഇയിലെ 107 സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ പാർക്കിംഗ് ഓപ്പറേറ്ററായ...

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....