ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ 170 ശതമാനം വർധിപ്പിക്കാനൊരുങ്ങി ദുബായ്

Date:

Share post:

ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി രാജ്യത്ത് കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി ദുബായ്. 2025 ഓടെ ദുബായിലെ പബ്ലിക് ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം 170 ശതമാനം വർധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. നിലവിൽ 370 ചാർജിങ് സ്റ്റേഷനുകളാണ് ദുബായിലുള്ളത്.

3 വർഷത്തിനകം 680 ഇ.വി ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിച്ച് അത് 1000ൽ അധികമാക്കി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് ഇലക്ട്രിസിറ്റി വാട്ടർ അതോറിറ്റി (ദീവ) അറിയിച്ചു. ദുബായിയെ ആഗോള ഹരിത സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. ക്ലീൻ എനർജി സ്ട്രാറ്റജി 2050, നെറ്റ് സീറോ കാർബൺ എമിഷൻ സ്ട്രാറ്റജി 2050 എന്നീ പദ്ധതികളിലൂടെ 2050ഓടെ സംശുദ്ധ ഊർജ സ്രോതസുകളിൽ നിന്ന് 100 ശതമാനം ഊർജം ഉൽപാദിപ്പിക്കാനാകുമെന്നാണ് ദുബായ് വിലയിരുത്തുന്നത്.

കൂടാതെ ദുബായിലെ പൊതുഗതാഗതം കാർബൺ രഹിതമാക്കാനുള്ള പ്രവർത്തനത്തിലാണ് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഇപ്പോൾ. 2015ൽ ഗ്രീൻ ചാർജർ ഇനിഷ്യേറ്റീവ് ആരംഭിച്ചപ്പോൾ റജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹന ഉടമകളുടെ എണ്ണം 14 ആയിരുന്നത് 2023 മേയ് അവസാനത്തോടെ 11,000 ആയി ഉയർന്നതായും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...