2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച് കർണാടക മുഖ്യമന്ത്രി, വിദേശ മദ്യത്തിന്റെ നികുതി ഉയർത്തി 

Date:

Share post:

കർണാടകയുടെ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ചു. കോൺഗ്രസിന്റെ കർണാടകയിലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിന് ബജറ്റ് വലിയ പ്രാധാന്യം നൽകുന്നുണ്ട്. പ്രസംഗത്തിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ നികുതി 20 ശതമാനം ഉയർത്തുകയാണെന്ന് സിദ്ധരാമയ്യ അറിയിച്ചു.

അതേസമയം കോൺഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിന് 52,000 കോടിയാണ് ഓരോ വർഷവും സർക്കാർ ചെലവഴിക്കുക. കർണാടകയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണം അവരുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളായിരുന്നു. അതുകൊണ് തന്നെ അത് നിറവേറ്റാനുള്ള ശ്രമത്തിനാണ് ബജറ്റ് പ്രാധാന്യം നൽകുന്നത്.

കർണാടകയിലെ ക്രമസമാധാനം നിലനിർത്താൻ സർക്കാർ എപ്പോഴും പ്രതികജ്ഞബദ്ധരാണ്. അതുകൊണ്ട് തന്നെ സദാചാര ​പൊലീസിങ്ങും വർഗീയ വൽക്കരണവും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം 14ാമത്തെ തവണ ബജറ്റ് സഭയിൽ അവതരിപ്പിച്ച് ഏറ്റവും കൂടുതൽ ബജറ്റവതരിപ്പിച്ച ആളെന്ന ​റെക്കോർഡും സിദ്ധരാമയ്യ സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...