നൂതന സുരക്ഷാ സംവിധാന മികവ്, കുവൈറ്റിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു 

Date:

Share post:

ഈ വർഷം ആദ്യ പകുതിയിൽ കുവൈറ്റിലെ ഗുരുതര കുറ്റകൃത്യ നിരക്ക് 25% കുറഞ്ഞതായി റിപ്പോർട്ട്‌. ആഭ്യന്തര മന്ത്രാലയം നടപ്പാക്കിവരുന്ന നൂതന സുരക്ഷാ സംവിധാനമാണ് കുറ്റകൃത്യ നിരക്ക് കുറയാനുള്ള കാരണമെന്ന് മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് പറഞ്ഞു.

ബാങ്ക് കവർച്ച, കൊലപാതകം, മോഷണം, സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെയുള്ള ആക്രമണം, ഭവനഭേദനം, ഭീഷണി തുടങ്ങിയവയിലാണ് കുറവ് വന്നിരിക്കുന്നത്. മദ്യം, ലഹരി മരുന്ന് എന്നിവയ്ക്കെതിരായ പരിശോധന വ്യാപകമാക്കിയതും കുറ്റകൃത്യങ്ങളുടെ തോത് കുറച്ചിട്ടുണ്ട്.

ഈ വർഷം ഇതുവരെ വിവിധ നിയമ ലംഘനങ്ങളുടെ പേരിൽ അറസ്റ്റിലായ 11,000 പേരെ നാടുകടത്തിയതായും അധികൃതർ അറിയിച്ചു. ഇവരിൽ ഇന്ത്യ, ശ്രീലങ്ക,ഫിലിപ്പീൻസ്, ഈജിപ്ത് രാജ്യക്കാർ ഉൾപ്പെടും. നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നവർ ഇതിനു പുറമെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....