ഹജ്ജിനെ തുടർന്ന് മദീനയിൽ എത്തിയ തീർഥാടകരുടെ എണ്ണം 1,42,588 ആയി. വിമാനമാർഗവും റോഡ് മാർഗവും ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ വഴിയും വന്നവരുടെ കണക്കുകളാണിത്.
ബുധനാഴ്ച മദീനയിൽ എത്തിയ മൊത്തം ഹജ്ജ് തീർഥാടകരുടെ എണ്ണം 17,258 ആണെന്നും അതിൽ 15,159 പേർ 395 വിമാനങ്ങളിലായി ഹിജ്‌റ സ്റ്റേഷനിൽ എത്തിയെന്നും ഹജ്ജ്, ഉംറ കമ്മിറ്റിയുടെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കി.7 ട്രിപ്പുകളിലായി കരമാർഗം വന്ന 302 ഹജ്ജ് തീർത്ഥാടകരെ പിൽഗ്രിം സെന്റർ സ്വീകരിച്ചപ്പോൾ ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ സ്റ്റേഷനിൽ 395 ട്രിപ്പുകളിലായി 1,797 തീർഥാടകരാണ് വന്നത്.
ഹജ്ജ് കർമ്മം പൂർത്തിയാക്കി അവരുടെ രാജ്യങ്ങളിലേക്ക് പുറപ്പെട്ട ഹജ്ജ് തീർഥാടകരുടെ എണ്ണം 36,963 ആയി ഉയർന്നതായി സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു, അതേസമയം ബുധനാഴ്ച വരെ മദീനയിൽ തുടരുന്നവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 105,617 തീർഥാടകരാണ്. മദീനയിലെ ഹൗസിംഗ് ഒക്യുപൻസി നിരക്കിന്റെ ശതമാനം 35% ആണ്, അതേസമയം മെഡിക്കൽ സേവനങ്ങളിൽ നിന്ന് പ്രയോജനം നേടിയ തീർത്ഥാടകരുടെ എണ്ണം 56,894 ആയി.