ഖത്തറിലേക്ക് വരുന്നവരും രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നവരും കൈവശമുളള വിലപിടിപ്പുളള വസ്തുക്കളുടെ വിവരങ്ങൾ കൈമാറണമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. അമ്പതിനായിരം റിയാലില്‍ അധികമുളള പണത്തിന്‍റെ വിവരങ്ങളും കൈമാറണം. നിര്‍ദ്ദേശം എല്ലാ എയര്‍ലൈന്‍സ് കമ്പനികൾക്കും കൈമാറി.
ഖത്തർ കസ്റ്റംസ് ജനറൽ അതോറിറ്റിയുടെ നിർദേശങ്ങൾക്ക് അനുസൃതമായിരിക്കണം ഡിക്ലറേഷന്‍ ഫോം നല്‍കേണ്ടത്. വിവരങ്ങൾ നല്‍കാതിരിക്കുകയൊ തെറ്റായ വിവരങ്ങൾ നല്‍കുകയൊ ചെയ്താന്‍ തുടര്‍നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ആഗമന കേന്ദ്രങ്ങളിലെ പ്രത്യേക കൗണ്ടറുകളില്‍ ഇത്തരം വിവരങ്ങൾ രേഖപ്പെടുത്താനുളള അപേക്ഷകൾ ലഭ്യാകും. അമ്പതിനായിരം റിയാലൊ, തതുല്യമായ വിദേശ കറന്‍സിയൊ പണമായി സൂക്ഷിച്ചാലും വിവരങ്ങൾ ധരിപ്പിക്കേണ്ടതുണ്ടെന്നും സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.