യോഗ്യത നേടാനാകാതെ വെസ്റ്റ് ഇൻഡീസ് പുറത്ത്; ഏകദിന ലോകകപ്പിന് ഇന്ത്യയിലേക്കില്ല

Date:

Share post:

ഒക്ടോബർ- നവംബർ മാസത്തിൽ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ വിന്‍ഡീസ് കളിക്കില്ല.യോഗ്യതാ പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതോടെ വിൻഡീസ് പുറത്തായി. ലോകത്തിലെ ക്രിക്കറ്റ് ആരാധകരെ ആകെ നിരാശയിലാഴ്ത്തിയാണ് മുന്‍ ചാമ്പ്യന്‍മാർ കൂടിയായ വെസ്റ്റ് ഇന്‍ഡീസിൻ്റെ വീഴ്ച.

1970 മുതൽ 1990കളുടെ തുടക്കം വരെ ലോക ക്രിക്കറ്റിലെ കരുത്തരായിരുന്നു വെസ്റ്റ് ഇൻഡീസ്. 1975ലും 1979ലും വിൻഡീസ് ലോകകപ്പ് ഉയര്‍ത്തി1983ൽ കപിലിൻ്റെ നേതൃത്വത്തിലുളള ഇന്ത്യയോട് അടിയറവ് പറഞ്ഞെങ്കിലും തുടര്‍ച്ചയായ മൂന്ന് ലോകകപ്പ് ഫൈനലുകള്‍ എന് ചരിത്രം രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നു.

ഒരുകാലത്ത് തീപാറുന്ന പേസര്‍മാരുയേയും ലോകോത്തര ബാറ്റര്‍മാരുടേയും നീണ്ട നിരയുമായി ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ അപകടകാരികളായ ടീമായിരുന്നു വെസ്റ്റ് ഇൻഡീസ്. ബ്രയാന്‍ ലാറ അടക്കമുള്ള ഇതിഹാസങ്ങള്‍ക്ക് ജൻമം നൽകിയ വിൻഡീസ് ട്വന്‍റി 20 ക്രിക്കറ്റിലും ഉഗ്രപ്രതാപിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...