ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പ്രധാന സ്പോൺസറെ പ്രഖ്യാപിച്ച് ബിസിസിഐ. ഗെയിമിങ് പ്ലാറ്റ്ഫോമായ ഡ്രീം ഇലവനാണ് ഇനി ഇന്ത്യൻ ടീമിന്റെ പ്രധാന സ്പോൺസർ. ഇതുവരെ ഇന്ത്യൻ ടീമിന്റെ പ്രധാന സ്പോൺസറായിരുന്ന ബൈജൂസുമായുള്ള കരാർ അവസാനിച്ചതിനേത്തുടർന്നാണ് പുതിയ കമ്പനിയുമായി ബിസിസിഐ കരാറിലെത്തിയത്.
മൂന്ന് വർഷത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. 358 കോടി രൂപക്കാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതിനാൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര മുതൽ ഡ്രീം ഇലവൻ ഇന്ത്യയുടെ സ്പോൺസർ സ്ഥാനത്തുണ്ടാകും.
മലയാളിയായ ബൈജു രവീന്ദ്രന്റെ കീഴിലുള്ള എഡ്-ടെക്ക് കമ്പനിയായ ബൈജൂസ് 2019-ലാണ് ഇന്ത്യൻ ടീമിന്റെ മുഖ്യസ്പോൺസറായത്. ബൈജൂസുമായുള്ള കരാർ 2023 ജൂണിൽ അവസാനിച്ചിരുന്നു.