പ്രവാചകനായ ഇബ്രാംഹിം മകൻ ഇസ്മായീലിനെ ദൈവകൽപ്പന പ്രകാരം ബലി നൽകാനൊരുങ്ങിയതിൻറെ ഓർമ്മ പുതുക്കി ഇസ്ലാം മതവിശ്വാസികൾ കേരളത്തിൽ ഇന്ന് ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കും.
പ്രവാചകന്റെ ത്യാഗത്തെ വാഴ്ത്തുന്ന ഈ ദിനം പെരുന്നാൾ നമസ്കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലുകളുമായി കേരളത്തിലെ വിശ്വാസികൾ ആഘോഷിക്കും.
പള്ളികളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക നമസ്കാരം നടക്കും. ഈദ് നമസ്കാരത്തിന് ശേഷം വിശ്വാസികൾ ബലി കർമ്മം നിർവഹിക്കും. പിന്നീട് ബന്ധുക്കളെ സന്ദർശിച്ച് ആശംസകൾ കൈമാറി പെരുന്നാൾ ആഘോഷത്തിൻറെ നിറവിലേക്ക്. പരസ്പര സ്നേഹം പങ്കുവെച്ച്
ബലി പെരുന്നാൾ ദിവസത്തെ എല്ലാവരും ധന്യമാക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പരിശുദ്ധ ഹജ്ജ് കർമ്മം ലോകത്തിന് നൽകുന്ന സന്ദേശം മനുഷ്യ സാഹോദര്യമാണെന്നും എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ നേരുന്നെന്നും സാദിഖലി ശിബാഹ് തങ്ങൾ കൂട്ടിച്ചേർത്തു.