ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റു. ബുധനാഴ്ച ഉത്തർപ്രദേശിലെ സഹരാൻപൂർ ജില്ലയിൽ വെച്ചാണ് അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. വെടിവെപ്പിൽ ചന്ദ്രശേഖർ ആസാദിന്റെ കാറിന്റെ വിൻഡോ തകർന്നിട്ടുണ്ട്. ഉടൻ തന്നെ അദ്ദേഹത്ത സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
സഹരാൻപൂരിൽ ഒരു ചടങ്ങിന് എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഹരിയാന രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു അക്രമികൾ എത്തിയത്. ചന്ദ്രശേഖറിന്റെ കാറിന്റെ ഡോറിലും സീറ്റിലും വെടിയേറ്റ പാടുകളുണ്ട്. നാല് തവണ അക്രമിസംഘം ചന്ദ്രശേഖറിന് നേരെ നിറയൊഴിച്ചു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.