ആരാധകന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് ജൂനിയർ എൻടിആർ 

Date:

Share post:

20 കാരനായ ആരാധകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആന്ധ്രാപ്രാദേശിൽ പ്രതിഷേധം ശക്തം. തെലുങ്ക് യുവ താരം ജൂനിയർ എൻടിആറിന്റെ കടുത്ത ആരാധകനായ ശ്യാമിന്റെ മരണത്തിലാണ് സോഷ്യൽ മീഡിയക്ക് അകത്തും പുറത്തുമായി പ്രതിഷേധം ശക്തമാവുന്നത്. ശ്യാമിന്റേത് ആത്മഹത്യയല്ലെന്നും മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ആരോപിച്ചാണ് പ്രതിഷേധം. നീതിയുക്തമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് ജൂനിയർ എൻ.ടിആർ തന്നെ രം​ഗത്തെത്തുകയും ചെയ്തു.

ജൂൺ 25-ന് രാവിലെയാണ് കോമസീമയിലെ സ്വവസതിയിൽ ശ്യാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സുഹൃത്തുക്കളും ബന്ധുക്കളും ഈ വാദം തള്ളിക്കളയുകയാണ്. കൂടാതെ ശ്യാമിന്റെ മരണം അ​ഗാധമായ ദുഃഖത്തിലാക്കിയെന്ന് ജൂനിയർ എൻടിആർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ശ്യാമിന്റെ മരണം ഏത് സാഹചര്യത്തിലാണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ഇക്കാര്യം ഉടൻ അന്വേഷിക്കണമെന്ന് സർക്കാർ അധികൃതരോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജൂനിയർ എൻടിആർ പങ്കെടുക്കാറുള്ള എല്ലാ പൊതുചടങ്ങുകളിലേയും സാന്നിധ്യമായിരുന്നു ശ്യാം. ഈയിടെ ദാസ് കാ ധാംകി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിന് അതിഥിയായെത്തിയ എൻ.ടി.ആറിനടുത്തേക്ക് സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ വലയം ഭേദിച്ച് എത്തുന്ന ശ്യാമിന്റെ വീഡിയോയും ശ്യാം ട്വീറ്റ് ചെയ്തിരുന്നു. സുരക്ഷാ ഉദ്യോ​ഗസ്ഥരെ അനുനയിപ്പിച്ച് ശ്യാമിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തെയും ഈ വീഡിയോയിൽ കാണാം.

അതേസമയം ജൂനിയർ എൻടിആറിന് പുറമേ നടന്മാരായ പവൻ കല്യാൺ, സംവിധായകൻ മാരുതി, നിഖിൽ സിദ്ധാർത്ഥ തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും ശ്യാമിന്റെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ വി വാണ്ട് ജസ്റ്റിസ് ഫോർ ശ്യാം എൻടിആർ എന്ന ഹാഷ് ടാ​ഗ് ക്യാമ്പെയ്നും ട്വിറ്റർ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...