ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വർധിപ്പിക്കാൻ ഒരുങ്ങി ഒമാനും ഓസ്ട്രേലിയയും 

Date:

Share post:

ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വർധിപ്പിക്കാനൊരുങ്ങി ഒമാനും ഓസ്ട്രേലിയയും. ഇതുമായി ബന്ധപ്പെട്ട് ഓ​സ്ട്രി​യ​യു​ടെ യൂ​റോ​പ്യ​ൻ, അ​ന്താ​രാ​ഷ്ട്ര കാ​ര്യ​ങ്ങ​ളു​ടെ ഫെ​ഡ​റ​ൽ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ജ​ന​റ​ൽ പീ​റ്റ​ർ ലെ​വി​ൻ​സ്‌​കി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം രാ​ഷ്ട്രീ​യ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഖ​ലീ​ഫ അ​ലി അ​ൽ ഹാ​ർ​ത്തി​തു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​ന്റെ വ​ശ​ങ്ങ​ളും അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പുതിയ വ​ഴി​ക​ളും ഇ​രു​പ​ക്ഷ​വും അ​വ​ലോ​ക​നം ചെ​യ്തു. കൂടാതെ പൊ​തു ​താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​പ​ക്ഷ​വും അ​ഭി​പ്രാ​യ​ങ്ങ​ളും കൈ​മാ​റി.

അതേസമയം ഇ​റാ​നി​ൽ ​നി​ന്ന് ഓ​സ്ട്രി​യ​ൻ പൗ​ര​ന്മാ​രെ മോ​ചി​പ്പി​ക്കു​ന്ന​തി​ൽ ഒ​മാ​ൻ വ​ഹി​ച്ച പ​ങ്കി​ന്​ അ​ഗാ​ധ​മാ​യ ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും ഓ​സ്ട്രി​യ​യു​ടെ യൂ​റോ​പ്യ​ൻ, അ​ന്താ​രാ​ഷ്ട്ര കാ​ര്യ​ങ്ങ​ളു​ടെ ഫെ​ഡ​റ​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​റി​യി​ച്ചു. ഒ​മാ​നി​ലെ ഓ​സ്ട്രി​യ അം​ബാ​സ​ഡ​ർ ക്രി​സ്റ്റ്യ​ൻ ബ്ര​ൺ​മ​യ​ർ, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ യൂ​റോ​പ്പ് ഡി​പ്പാ​ർ​ട്മെ​ന്റ് മേ​ധാ​വി മു​ന്ദി​ർ മ​ഹ്ഫൂ​ദ് അ​ൽ മ​ന്ദേ​രി, ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...