പുതിയതായി അഞ്ച് കുരങ്ങുപനി കേസുകൾ കൂടി കണ്ടെത്തിയതായി യുഎ ഇ ആരോഗ്യപ്രതിരോധ മന്ത്രാലയം. ഇതോടെ രാജ്യത്ത് 13 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കുരങ്ങുപനി പ്രതിരോധ നടപടികൾ രാജ്യത്ത് ഊര്‍ജിതമായി തുടരുകയാണ്. ഫലപ്രദമായി െഎസൊലേഷന്, ക്വറന്റൈന് പ്രവര്‍ത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. രോഗലക്ഷണമുളളവരേയും പ്രത്യേക നിരീക്ഷണത്തിലാക്കും. അതേസമയം സമ്പര്‍ക്ക വ്യാപനം ഒഴിവാക്കാനുളള മുന്‍ കരുതലുകൾ പൊതുജനങ്ങൾ പാലിക്കണമെന്നും ആരോഗ്യവിഭാഗം മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.
കോവിഡിന് സമാനമായി വായുവിലൂടെ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് കുരങ്ങുപനി പടരാറില്ല. സ്രവങ്ങളില്‍ നിന്നൊ വൈറസ് സാനിധ്യമുളള ആളുമായി അടുത്തിടപഴകുന്നതില്നിന്നോ രോഗം മറ്റൊരാളിലേക്ക് പകരാം. കഴിഞ്ഞ മെയ് 24നാണ് യുഎഇയില്‍ കുരങ്ങുപനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.