‘ഖത്തർ 2022’, ആരാധകർക്കായി ലോകകപ്പ് ഡോക്യൂമെന്ററി പുറത്തിറക്കി

Date:

Share post:

ലോകത്തെ ഫുട്ബോൾ ആരാധകർക്ക് വേണ്ടി ഖത്തർ ലോകകപ്പിന്റെ അവിസ്മരണീയ കാഴ്ചകൾ കോർത്തിണക്കിയ ‘ഖത്തർ 2022’ ഡോക്യൂമെന്ററി പുറത്തിറക്കി. മിന മേഖലയിലെ വിനോദ-കായിക സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ ടിഒഡിയാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്. ‘ഖത്തർ 2022’എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി അറബ് അഭിമാനം, അനശ്വരമായ പൈതൃകം, , ഓർത്തിരിക്കാൻ ഒരു ടൂർണമെന്റ്, ചാംപ്യൻസ് അർജന്റീന എന്നിങ്ങനെ നാല് ഭാഗങ്ങളായാണ് പുറത്തിറക്കിയിരിക്കുന്നത്. ലോകകപ്പ് കഴിഞ്ഞ് ആറ് മാസം പിന്നിട്ടെങ്കിലും മനസ്സിൽ തങ്ങി നിൽക്കുന്ന ടൂർണമെന്റിലെ ആവേശക്കാഴ്ചകളും ആരവങ്ങളും അതേ ആവേശത്തോടെ ആരാധകർക്ക് സ്‌ക്രീനിൽ വീണ്ടും കാണാൻ കഴിയും.

ലോകകപ്പിനായുള്ള ഖത്തറിന്റെ 10 വർഷം നീണ്ട തയാറെടുപ്പുകൾ, ടൂർണമെന്റിലെ തിരശീലയ്ക്ക് പിന്നിലെ കാഴ്ചകൾ, കളിക്കാരുടെ ഇടപെടലുകൾ, ആരാധകരുടെ ആവേശം, മത്സരങ്ങളിലെ വിജയ-പരാജയങ്ങളിലുള്ള ആരാധകരുടെ സന്തോഷവും നിരാശയും ഡോക്യുമെന്ററിയിൽ കൃത്യമായി ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ ലോകകപ്പ് സംഘാടകർ, ഫുട്‌ബോൾ ഇതിഹാസങ്ങൾ, വിഖ്യാത പരിശീലകർ, ഫിഫ ഉദ്യോഗസ്ഥർ എന്നിവരുമായുള്ള അഭിമുഖങ്ങൾ എന്നിവയെല്ലാം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്റ്റേഡിയങ്ങളിലെ അതേ ആവേശത്തോടെയുള്ള വിവരണമാണ് ഡോക്യുമെന്ററിയുടെ ഏറ്റവും വലിയ സവിശേഷത. കൂടാതെ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി, മൊറോക്കൻ താരം അഷ്‌റഫ് ഹകീമി, ഫിഫ ഗ്ലോബൽ ഫുട്‌ബോൾ ഡവലപ്‌മെന്റ് ചീഫ് ആഴ്‌സൻ വെങ്കർ എന്നിവർ തങ്ങളുടെ ലോകകപ്പ് അനുഭവവും ഡോക്യുമെന്ററിയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...