500 പൗരന്മാരുടെ സമൂഹ വിവാഹത്തിൽ പങ്കെടുത്ത് അബുദാബി കിരീടാവകാശി

Date:

Share post:

യുഎഇയുടെ പ്രതിരോധ വകുപ്പിന് കീഴിൽ 500 പേരുടെ സമൂഹവിവാഹം നടത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പിന്തുണയോടെയാണ് പ്രതിരോധ വകുപ്പ് 500 പൗരന്മാരുടെ സമൂഹ വിവാഹം നടത്തിയത്. യുഎഇ സായുധ സേനയുടെ സുപ്രീം കമാൻഡറും അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലായിരുന്നു വിവാഹം.

സൈനികരും സാധാരണക്കാരും രക്തസാക്ഷികളുടെ മക്കളും ഉൾപ്പെടുന്നവരുടെ വിവാഹമാണ് യുഎഇയുടെ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ നടന്നത്. യുഎഇ സായുധ സേനകളുടെ ഏകീകരണത്തിന്റെ 47-ാം വാർഷികത്തോട് അനുബന്ധിച്ചാണ് രണ്ടാമത്തെ സമൂഹവിവാഹം സംഘടിപ്പിച്ചത്. അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ (ADNEC) ആണ് സമൂഹ വിവാഹം നടന്നത്.

ദമ്പതികൾക്കും അവരുടെ കുടുംബങ്ങൾക്കും ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ആശംസകൾ നേർന്നു. ചടങ്ങിൽ യുഎഇ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇസ സെയ്ഫ് ബിൻ അബ്ലാൻ അൽ മസ്റൂയി , പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി മതർ സേലം അലി അൽ ദഹേരി, സ്റ്റാഫ് മേജർ ജനറൽ ഷെയ്ഖ് അഹമ്മദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും വരന്മാരുടെ കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....