ഓഫീസുകളിലും അടച്ചിട്ട സ്ഥലങ്ങളിലും ഇ-സിഗരറ്റ് ഉപയോഗം വിലക്ക് യുഎഇ. പുകയില ഉല്‍പ്പന്നങ്ങൾ നിയന്ത്രിക്കുന്ന ഫെഡറല്‍ നിയമത്തിന് കീഴില്‍ വരുന്നതാണ് ഇ-സിഗററ്റെന്നും ആരോഗ്യ മന്ത്രാലയം . ലോക പുകയില ദിനത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
ഇ- സിഗററ്റുകളുെട ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾക്കും വെബ്സൈറ്റുകൾക്കുമെതിരേ നടപടി സ്വീകരിക്കാനും തീരുമാനം. ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് ഇത്തരം പരിശോധനകൾ നടത്തും.
18 വയസ്സിന് താഴെയുളളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങൾ വില്‍ക്കുന്നതും കുറ്റകരമാണ്. ഇ- സിഗരറ്റും ഇതിന്റെ പരിധിയില്‍ വരും. കുട്ടികളുടെ സാനിധ്യത്തില്‍ പുകവലിക്കുന്നത്, വാഹനത്തിനുളളിലെ പുകവലി, പ്രാര്ത്ഥനാലയങ്ങളിലേയും സ്കൂളുകളിലേയും പുകവലി, ആശുപത്രികളിലും കായിക സ്ഥാപനങ്ങളിലുമുളള പുകവലി എന്നിവ നേരത്തേതന്നെ വിലക്കിയിട്ടുണ്ട്. പുകയില വിതരണത്തിനുള്ള ഓട്ടോമാറ്റിക് വെൻഡിങ് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും വിലക്ക് നിലവിലുണ്ട്.
യുഎഇയിലെ കോളേജ് വിദ്യാര്‍ത്ഥികളില്‍ 15 ശതമാനം പേര് പുകവലിക്കാറുണ്ടെന്നും ഇവരില്‍ നാല് ശതമാനം പേര് ഇ-സിഗരറ്റുകൾ ഉപയോഗിക്കുന്നവരാണെന്നും ലോകപുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് നടന്ന സ്വകാര്യ സര്‍വ്വേ കണ്ടെത്തിയിരുന്നു.
നിക്കോട്ടില്‍ ദ്രവരൂപത്തിലാക്കിയ ഉല്‍പ്പന്നമാണ് ഇ-സിഗരറ്റ്. പുകയ്ക്ക് പകരം ആവിയായാണ് നിക്കോട്ടിന് ഉളളിലെത്തുക. കൂടാതെ രുചികൂട്ടുന്ന രാസവസ്തുക്കളും ഇ- സിഗരറ്റില്‍ അടങ്ങിയിട്ടുണ്ട്. പേനകളുടെ രൂപത്തിലും മറ്റും ഇ-സിഗരറ്റ് ലഭ്യമാണ്. അതേസമയം സിഗരറ്റിനെപ്പോലെ തന്നെ ഹാനികരമാണ്
ഇ-സിഗരറ്റെന്നും ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.