40 ദിവസം ആമസോൺ കാടിനുളളിൽ; നാല് കുട്ടികളേയും ജീവനോടെ കണ്ടെത്തി

Date:

Share post:

വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാലു കുട്ടികളെ 40 ദിവസങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തി. തെക്കൻ കൊളംബിയൻ സ്വദേശികളായ കുട്ടികളെ ജീവനോടെ കണ്ടെത്തിയതായി പ്രസിഡന്റ് ഗുസ്താവോ പെട്രോ വെള്ളിയാഴ്ച അറിയിച്ചു.രാജ്യത്തിനാകെ സന്തോഷം എന്നാണ് പ്രസിഡൻ്റ് പ്രതികരിച്ചത്. രക്ഷാപ്രവർത്തകരും കുട്ടികളും ഒരുമിച്ചുളള ചിത്രവും അദ്ദേഹം പങ്കുവച്ചു.

വിമാനാപകടത്തിൽ കുട്ടികളുടെ അമ്മയും ബന്ധുവും  പൈലറ്റും ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തി. തുടർന്നുളള അന്വേഷണത്തിലാണ് കുട്ടികൾ ജീവനോടെയുണ്ടെന്ന സൂചന ലഭിച്ചത്. സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് രക്ഷാസംഘം കുട്ടികൾ ജീവനോടെയുണ്ടെന്ന് മനസിലാക്കുകയായിരുന്നു.

പിന്നീട് കുട്ടികളെ കണ്ടെത്താനുളള ശ്രമത്തിലായിരുന്നു ദൌത്യസംഘം. ജാഗ്വറുകളുടേയും വിഷപ്പാമ്പുകളുടേയും ആവാസ കേന്ദ്രമായ വനമേഖലയിൽ ദിവസങ്ങളായി അലഞ്ഞുതിരിയുകയായിരുന്നു കുട്ടികൾ. കണ്ടെത്തിയ കുട്ടികളിൽ ഒരാൾക്ക് ഒരു വയസാണ് പ്രായം. നാല്, ഒമ്പത്, പതിമൂന്ന് എന്നിങ്ങനെയാണ് ബാക്കി കുട്ടികളുടെ പ്രായം. കുട്ടികൾ അവശ നിലയിലാണെന്ന് രക്ഷാ സംഖ്യം വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മെയ് ഒന്നിനാണ് തെക്കൻ കൊളംബിയയിൽ നിന്നും യാത്ര തിരിച്ച ചെറുവിമാനം ആമസോൺ കാടിനുമുകളിൽ തകർന്നു വീണത്. യാത്ര ആരംഭിച്ച് ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ തന്നെ വിമാനം റഡാറിൽനിന്നും അപ്രത്യക്ഷമാവുകയും തകർന്നു വീഴുകയുമായിരുന്നു. സെസ്ന 206 എന്ന ചെറുവിമാനമാണ് തകർന്നത്.

ഹുകാടിനെക്കുറിച്ച് നല്ല പരിചയമുളള ഹുയിറ്റോട്ടോ വിഭാഗത്തിൽപ്പെട്ട കുടുംബത്തിലെ അംഗങ്ങളാണ് കുട്ടികൾ. എങ്കിലും കുട്ടികൾ അലഞ്ഞുനടന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. കുട്ടികൾക്ക് ഹെലികോപ്റ്ററിലും മറ്റും ഭക്ഷണം എത്തിക്കാനുളള ശ്രമങ്ങളും നടന്നിരുന്നു. നൂറിലധികം വരുന്ന രക്ഷാ സംഖമാണ് കാടിനുളളിൽനിന്ന് കുട്ടികളെ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

38 ദിവസത്തെ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും; ഡിസംബർ 6 മുതൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ (ഡിഎസ്എഫ്) ഭാഗമായി 38 ദിവസത്തെ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും സംഘടിപ്പിക്കും. ഡിസംബർ 6 മുതൽ അടുത്ത വർഷം ജനുവരി...

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് അജ്മാൻ പൊലീസ്

യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച വാഹനങ്ങൾ അജ്മാൻ പൊലീസ് പിടിച്ചെടുത്തു. അജ്‌മാൻ ബീച്ച് റോഡിൽ വെച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിനിടെ...

രാജ്യത്തുടനീളമുള്ള പള്ളികളിൽ മഴ പ്രാർത്ഥന നടത്താൻ ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡൻ്റ്

യുഎഇയിലുടനീളമുള്ള പള്ളികളിൽ മഴ പെയ്യുന്നതിനായി പ്രാർത്ഥന നടത്താൻ ആഹ്വാനം. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയാകുന്നു; വരൻ വെങ്കടദത്ത സായ്

ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരൻ. ഡിസംബർ...